ഇസ്ലാമബാദ്: തന്റെ ഇസ്ലാമാബാദിലെ വീട്ടിൽവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട പാകിസ്ഥാനി ടിക് ടോക്ക് താരം സന യൂസഫിന്റെ പതിനേഴാം ജന്മദിനാഘോഷത്തിന് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വെടിയേറ്റ് കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് അവർ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനായ ഡങ്കി യിലെ ‘ലുട്ട് പുട്ട് ഗയ’ എന്ന ഗാനം ഉൾക്കൊള്ളിച്ചിരിക്കുന്നു വീഡിയോയിൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സന യൂസഫ് കേക്ക് മുറിക്കുന്നതും സുഹൃത്തുക്കൾക്കൊപ്പംറെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതും കാണാം. വീഡിയോയിലുടനീളം സന വളരെയധികം ശാന്തിയോഷവതിയായി കാണപ്പെട്ടു.
View this post on Instagram
മെയ് 29 നായിരുന്നു സനയുടെ ജന്മദിനമെങ്കിലും മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് അവൾ ഇത് ടിക്കറ്റോക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. ജോൺ രണ്ടിന് അമ്മയുടെ കൺമുന്നില്വച്ചാണ് സന വെടിയേറ്റ് മരിക്കുന്നത്. സംഭവം രാജ്യവായപ്ക പ്രതിഷേധത്തിന് ഇടയാക്കിയതോടെ പ്രതി 22 കാരനായ ഉമർ ഹയാത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.















