വാഷിംഗ്ടൺ: കൊളറാഡോ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മ്യാൻമർ അടക്കമുള്ള 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സമ്പൂർണ്ണ യാത്ര വിലക്ക് ഏർപ്പെടുത്തുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. കൃത്യമായ ഭരണ സംവിധാനമില്ലാത്ത, ആഭ്യന്തര കലാപം രൂക്ഷമായ രാജ്യങ്ങൾക്കാണ് നിരോധനം.
അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി യുഎസിലേക്ക് പ്രവേശനമില്ല.
ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളിലെ പൗരൻമാർക്ക് ബി-1, ബി-2, എഫ്, എം, ജെ വിസകൾ ഉൾപ്പെടെ കുടിയേറ്റ, കുടിയേറ്റേതര വിസകളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പൂർണ്ണ വിലക്ക് നേരിടുന്ന 12 രാജ്യങ്ങളിൽ നിന്നുള്ളവർ യുഎസിന് ഭീഷണി സൃഷ്ടിക്കുന്നവരാണ്. വിശ്വസിക്കാൻ കഴിയാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റം അനുവദിക്കാൻ കഴിയില്ല, വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.
Leave a Comment