തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡിയുടെ മുതിർന്ന നേതാവ് പിനാകി ശർമയാണ് വരൻ. ഇരുവരും രഹസ്യമായി ജർമനിയിൽ വച്ചാണ് വിവാഹം നടത്തിയതെന്നാണ് വിവരം. ബംഗാളിലെ കൃഷ്ണ നഗർ മണ്ഡലത്തിലെ എംപിയാണ് മഹുവ മൊയ്ത്ര.മേയ് മൂന്നിനായിരുന്നു ഇവരുടെ വിവാഹം. ഒഡിഷയിലെ പുരി മണ്ഡലത്തിൽ എംപിയായിരുന്നു പിനാകി മിശ്ര.
അതേസമയം വിവാഹ വിവരം ഇരുവരും ഔദ്യോഗികമായി വെളിപ്പെടുത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. തൃണമൂൽ കോൺഗ്രസും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇൻവെസ്റ്റ്മെന്റ് ബാങ്കറായി കരിയർ ആരംഭിച്ച മഹുവ പിന്നീട് രാഷ്‌ട്രീയത്തിലേക്ക് വരികെയായിരുന്നു. സുപ്രീം കോടതിയിലെ അഭിഭാഷകനും രാഷ്‌ട്രീയ നേതാവുമാണ് പിനാകി മിശ്ര. ഇരുവരും തമ്മിൽ 15 വയസിന്റെ പ്രായ വ്യത്യാസമുണ്ട്.















