തിരുവനന്തപുരം : രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിന് പരിപാടിയിൽ നിന്നും വിട്ടുനിന്ന കൃഷിമന്ത്രി പി പ്രസാദിനെതിരെ ആഞ്ഞടിച്ച് വിശ്വ ഹിന്ദു പരിഷത്ത് മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. പ്രീണനരാഷ്‌ട്രീയത്തിലൂടെ അല്ലാതെ സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കില്ല. സ്ത്രീയെ ആരാധിക്കുന്നത് അവർക്ക് അംഗീകരിക്കാൻ പോലും കഴിയാത്ത കാര്യമാണ്. വോട്ട് ബാങ്കിന് വേണ്ടിയാണ് അവർ പലതും ചെയ്യുന്നത്. ഭാരതത്തെ ഒന്നായി കാണുന്നത് വെറുക്കുന്ന, ഭയക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഭാരതമാതാവ് എന്ന സങ്കൽപ്പത്തെ അവർ വെറുക്കുന്നു. സ്ത്രീയെ ആരാധിക്കുന്നത് അവർക്ക് അംഗീകരിക്കാൻ പോലും സാധിക്കാത്ത കാര്യമാണെന്നും ശശികല ടീച്ചർ ജനംടിവിയോട് പ്രതികരിച്ചു.
ഭീകരവാദിയുടെ ചിത്രമാണ് അവിടെ വച്ചിരുന്നതെങ്കിൽ അവർ പുഷ്പാർച്ചന നടത്തുമായിരുന്നു. വെറുമൊരു രാഷ്‌ട്രീയക്കാരനായി താരതാണിരിക്കുകയാണ് കൃഷിമന്ത്രി. ഗവർണറെ പോലും അവഗണിച്ചുകൊണ്ട് അവർ ആ പരിപാടി മാറ്റിക്കൊണ്ടുപോയി. ഇത് വളരെ ഗൗരവത്തോടെ തന്നെ കാണണം. ഭീകരവാദിയുടെ ചിത്രമാണെങ്കിൽ കൃഷിമന്ത്രിക്ക് അസഹിഷ്ണുത കാണില്ലായിരുന്നു.















