കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശ്രീജിത്ത് കോടേരി വ്ലോഗറായ വ്യാപാരിയിൽ നിന്ന് ഉപഹാരം കൈപറ്റിയ വീഡിയോ പുറത്തായി. ഇതോടെ പൊലീസുകാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.
സ്ഥാപനത്തിൽ സാധനം വാങ്ങാൻ എത്തിയപ്പോളാണ് വ്യാപാരിയുടെ കയ്യിൽ നിന്ന് SHO ശ്രീജിത്ത് കോടേരി മറ്റൊരു ഉപഹാരം സ്വീകരിച്ചത്. ദൃശ്യങ്ങൾ പകർത്തിയ വ്യാപാരി തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഈ വീഡിയോ അടക്കം വെച്ചുകൊണ്ടാണ് പൊലീസ് ആക്ടിന്റെ ലംഘനമെന്നും, നടപടി വേണമെന്നും ആവശ്യപ്പെട്ടു പരാതി നൽകിയത്.
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് എസ്എച്ച്ഒയ്‌ക്ക് അനുകൂലമെന്നാണു വിവരം. ഉപഹാരം എസ്എച്ച്ഒ ചോദിച്ചു വാങ്ങിയതല്ലെന്നും പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. മാത്രമല്ല ഉപഹാരം സ്വീകരിക്കുമ്പോൾ എസ്എച്ച്ഒ യൂണിഫോമിലും ആയിരുന്നില്ല.















