തെലുഗു സൂപ്പർതാരം നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. ദീർഘനാളത്തെ പ്രണയിനിയായ സൈനബ് റാവ്ജിയാണ് വധു. ഹൈദരാബാദിലെ കുടുംബത്തിന്റെ പേരിലുള്ള അന്നപൂർണ സ്റ്റുഡിയോയിലായിരുന്നു വിവാഹം. ഇവരുടെ മാംഗല്യത്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ചിരഞ്ജീവി, രാം ചരൺ ഭാര്യ ഉപാസന ഉൾപ്പടെയുള്ള പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു.
രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. നവംബറിലായിരുന്നു വിവാഹ നിശ്ചയം. നാഗാർജുനയുടെയും രണ്ടാം ഭാര്യ നടി അമലയുടെയും മകനാണ് അഖിൽ അക്കിനേനി. വ്യവസായി സുൽഫി റാവ്ജിയുടെ മകളാണ് 39 കാരിയായ സൈനബ് റാവ്ജി. ചിത്രകാരികൂടിയാണ് അവർ.
നിർമ്മാണ മേഖലയിലെ പ്രമുഖനാണ് സുൽഫി. സൈനബിന്റെ സഹോദരൻ സൈൻ റാവ്ജി ഇസഡ്ആർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്.ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെയും നാഗാർജുനയുടെയും അടുത്ത സുഹൃത്തുകൂടിയാണ് സുൽഫി റാവ്ജി.
వైవాహిక బంధంలోకి అడుగుపెట్టిన @AkhilAkkineni8
Congratulations both of you..
happy marriage life 😍😍#AkhilWedding #AkhilZainab pic.twitter.com/S995RzyGce— తార-సితార (@Tsr1257) June 6, 2025















