എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത് ഡ്രൈവർ ഉറങ്ങിപോയതിനാലാണെന്ന് പ്രാഥമിക വിവരം. എന്നാൽ കാറിന്റെ മുന്നിൽ പോയിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് സഹായി അനീഷ് പറയുന്നത്.
കാറിന്റെ മുൻ സീറ്റിലാണ് ഷൈനിന്റെ അച്ഛൻ ചാക്കോ ഇരുന്നിരുന്നത്. തലയ്‌ക്കേറ്റ പരിക്കാണ് മാരണത്തിന് കാരണമായത്. ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. ഷൈനിന്റെ അമ്മയ്‌ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്.
തൊടുപുഴയിലെ ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സയ്‌ക്ക് ശേഷം തുടർ ചികിത്സയ്ക്ക് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയതായിരുന്നു ഷൈൻ. സേലം ധർമപുരിക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഷൈനിന്റെ പിതാവ് മരിച്ചിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.















