ന്യൂഡൽഹി: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി സ്ഥാനത്ത് നിന്ന് ഇലോൺ മാസ്ക് രാജിവെച്ചതിന് പിന്നാലെ തർക്കം മുറുകുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡോണാൾഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന് മസ്ക് ആവശ്യപ്പെട്ടു. രാജ്യത്തെ കടക്കെണിയിലേക്ക് നയിക്കുന്ന തീരുമാനങ്ങളാണ് ട്രംപ് കൈക്കാെള്ളുന്നതെന്നും മസ്ക് ആരോപിച്ചു.
2019-ലെ വിവാദമായ എപ്സ്റ്റീൻ ഫയലുകൾ പ്രസിദ്ധീകരിക്കാത്തത് ട്രംപ് ഉൾപ്പെട്ടതിനാലാണെന്നും ഇലോൺ മാസ്ക് വെളിപ്പെടുത്തി. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി മേധാവി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതിന് പിന്നാലെ വലിയ ആരോപണങ്ങളാണ് മസ്കിനെതിരെ ട്രംപ് ഉന്നയിക്കുന്നത്.
പുതിയ ബിൽ സംബന്ധിച്ച് വിശദമായി വിവരങ്ങൾ ഇലോൺ മസ്കിന് അറിയാമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇലോൺ മസ്കിന്റെ നിയന്ത്രണത്തിലുള്ള ടെസ്ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികൾക്ക് നൽകിയ കരാർ റദ്ദാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തോറ്റുപോകുമായിരുന്നുവെന്നും ഇലോൺ മസ്ക് കുറ്റപ്പെടുത്തിയിരുന്നു.















