നോർവേ ചെസ് ചാമ്പ്യൻഷിപ്പിന് നാടകീയ അന്ത്യം. തന്റെ ഏഴാം നോർവേ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്തി മാഗ്നസ് കാൾസൺ. അതേസമയം അവസാന റൗണ്ടിൽ ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട ഇന്ത്യൻ താരം ഡി ഗുകേഷിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കിരീടം നേടാനുള്ള അവസരം അവസാന നിമിഷം വരുത്തിവച്ച പിഴവിലൂടെ ഗുകേഷ് കളഞ്ഞുകുളിച്ചു.
കരുവാനയ്‌ക്കെതിരായ മത്സരം ഗുകേഷ് സമനിലയിലാക്കിയിരുന്നെങ്കിൽ, കിരീടം രണ്ട് ഗെയിമുകളിൽ തീരുമാനിക്കപ്പെടുമായിരുന്നു. മത്സരശേഷവും തന്റെ മണ്ടത്തരമോർത്തുള്ള ഗുകേഷിന്റെ നിരാശ പ്രകടമായിരുന്നു. രണ്ട് സെക്കൻഡ് മാത്രം ശേഷിക്കെ, കന്നി നോർവേ ചെസ് കിരീടം നേടാനുള്ള പ്രതീക്ഷകൾ തകർന്നത്തോടെ 18 കാരൻ ഫാബിയാനോക്ക് തോൽവി സമ്മതിച്ച് കൈകൊടുത്തു. പിന്നാലെ മുഖംപൊത്തി മേശപ്പുറത്ത് കുനിഞ്ഞിരുന്നു.
Absolute heartbreak for Gukesh as he’d rescued a draw against Caruana only to blunder at the very end!#NorwayChess pic.twitter.com/ruCepSQNEH
— chess24 (@chess24com) June 6, 2025
കരുവാന 15.5 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 14.5 പോയിന്റുമായി ഗുകേഷ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തപ്പോൾ 16 പോയിന്റുകൾ നേടി കാൾസൺ തന്റെ ഏഴാമത്തെ നോർവേ ചെസ് കിരീടം സ്വായത്തമാക്കി.















