ഫ്രഞ്ച് ഓപ്പണിൽ ഇതിഹാസങ്ങൾ പാതിവഴിൽ മടങ്ങിയതോടെ പുത്തൻ തലമുറയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ സെമിയില്‍ ഇറ്റാലിയന്‍ താരം ലോറന്‍സോ മ്യുസറ്റി പരിക്കേറ്റ് പിന്മാറിയതോടെയാണ് വാക്കോവറിലൂടെ നിലവിലെ ചാമ്പ്യനായ അൽകാരസ് കലാശ പോരിൽ കടന്നത്.
2000ൽ ജനിച്ചവരാണ് ഇത്തവണ ഫൈനലിൽ ഏറ്റുമുട്ടുന്നതെന്ന കൗതുകവുമുണ്ട്. സിന്നർ രണ്ടായിരത്തിലും അൽകാരസിന്റെ ജനനം രണ്ടുവർഷത്തിന് ശേഷവുമായിരുന്നു.
2013ലെ യുഎസ് ഓപ്പണ് ശേഷം ഒരു വലിയ ടൂർണമെന്റിന്റെ ഫൈനലിൽ ലോക ഒന്നാം നമ്പർ രണ്ടാം നമ്പർ പുരുഷ-വനിതാ താരങ്ങൾ നേർക്കുനേർ വരുന്നതും ആദ്യം. വനിത സിംഗിൾസിൽ അരീന സബലേങ്ക-കൊകൊ ഗഫുമാണ് ഏറ്റുമുട്ടുന്നത്.
1984 ന് ശേഷം ലോക റാങ്കിംഗിലെ ആദ്യ സ്ഥാനക്കാർ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിക്കുന്നതും ആദ്യമാണ്. അൽകാരസ് ജയിച്ചാൽ അദ്ദേഹത്തിന്റെ അഞ്ചാം ഗ്രാൻഡ് സ്ലാം കിരീടമാകുമിത്. 22 വയസും ഒരുമാസവും മൂന്നു ദിവസവും പൂർത്തിയാകുമ്പോഴാകും നേട്ടം. മറ്റൊരു കൗതുകം ഇതേ പ്രായത്തിലാണ് റാഫേൽ നദാലും തന്റെ അഞ്ചാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. വിംബിൾഡണിൽ റോജർ ഫെഡററേ കീഴടക്കിയായിരുന്നു കിരീട വിജയം.















