കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം. ഈദ് അവധിയും ഞായറാഴ്ചയുമായി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധന വരാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് തീരുമാനം. താമരശ്ശേരി പാെലീസാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഏഴ് മുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങിനും കൂട്ടംകൂടുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ കൂട്ടമായിയെത്തിയാൽ ചുരത്തിൽ വലിയ രീതിയിൽ ഗതാഗത തടസമുണ്ടാകും. ഇത് ട്രാഫിക് നിയന്ത്രണം താറുമാറാക്കും. ഇതോടെയാണ്
അർദ്ധരാത്രി വരെ നിയന്ത്രണം തുടരാൻ പൊലീസ് തീരുമാനിച്ചത്.















