കട്ടപ്പന: ഏഴ് കിലോ കഞ്ചാവുമായി കോണ്‍ഗ്രസ് പഞ്ചായത്തംഗവും രണ്ടു പേരും പിടിയില്‍. കോണ്‍ഗ്രസ് നേതാവായ ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്നാണ് ഏഴ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത് . ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍തന്നെ പ്രവര്‍ത്തിക്കുന്ന കടയില്‍നിന്നാണ് കഞ്ചാവ് പിടിച്ചത്.
രതീഷിനെയും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്‌റ, ലക്കി നായക് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കട്ടപ്പന എസ്‌ഐ എബി ജോര്‍ജും സംഘവുമാണ് പരിശോധന നടത്തിയത്.















