കൊൽക്കത്തയ്‌ക്ക് കിരീടം നേടി കൊടുക്കുകയും പഞ്ചാബിനെ ഫൈനലിൽ എത്തിക്കുകയും ചെയ്ത് ശ്രേയസ് അയ്യർ ഭാവിയിൽ ഇന്ത്യയുടെ നായകനാകുമെന്ന് റിപ്പോർട്ട്. ബാറ്റിംഗിലും മിന്നും ഫോമിലായിരുന്ന ശ്രേയസ് 17 ഇന്നിംഗ്സിൽ നിന്ന് 604 റൺസാണ് നേടിയത്. ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യൻ വിജയത്തിൽ നിർണായകമായ പങ്കുണ്ട് ഈ മുംബൈക്കാരന്. ടൂർണമെന്റിലെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനായിരുന്നു.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തെ പരിഗണിച്ചില്ലെങ്കിലും ചില നല്ല വാർത്തകൾ വരുന്നുണ്ടെന്നാണ് സൂചന. രോഹിത് ശർമയ്‌ക്ക് ശേഷം നായകനാക്കാൻ ബിസിസിഐ പരിഗണിക്കുന്ന താരങ്ങളിൽ മുൻപന്തിയിലാണ് ശ്രേയസ് എന്നാണ് സൂചന. ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
17 ടെസ്റ്റും 70 ഏകദിനവും 51 ടി20യുമാണ് താരം ഇതുവരെ ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. 2023 ഡിസംബറിലാണ് അദ്ദേഹം അവസാനമായി ടി20 കളിച്ചത്. ഇതുവരെ 100 ടി20 മത്സരങ്ങളിലാണ് അദ്ദേഹം നായകനായി. 61 മത്സരം ജയിച്ചപ്പോൾ 37 എണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. ലിസ്റ്റ് എയിൽ 42 മത്സരങ്ങളിൽ 29 ജയവും 10 തോൽവിയുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.















