അനന്തുവിന്റെ മരണത്തിലേക്ക് നയിച്ചത് സർക്കാരിൻ്റെ മനഃപൂർവ്വമായ അനാസ്ഥ; രാജീവ് ചന്ദ്രശേഖർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അനന്തുവിന്റെ മരണത്തിലേക്ക് നയിച്ചത് സർക്കാരിന്റെ മനഃപൂർവ്വമായ അനാസ്ഥ; രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2025, 06:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ മനഃപൂർവ്വമായ അനാസ്ഥയാണ് വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കാലങ്ങളായി മലയോര മേഖലയിലെ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എൽഡിഎഫും യുഡിഎഫും ശ്രമിച്ചില്ല.

കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുകയും മലയോര മേഖലയെ സംരക്ഷിക്കാനാവശ്യമായ ഫണ്ടും നൽകിയിട്ടുണ്ട്. വന്യജീവി പ്രശ്നങ്ങൾ നേരിടാൻ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സഹായകരവും പര്യാപ്തവുമാണ്. എന്നാൽ അതെല്ലാം അവഗണിച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഇലക്ട്രിക് ഫെൻസിങ്ങ് കാര്യക്ഷമമല്ല എന്ന പരാതി കാലങ്ങളായി മലയോര ജനത ഉന്നയിക്കുന്നതാണ്.

മൃഗങ്ങൾക്കും, മനുഷ്യർക്കും മരണം സംഭവിക്കാത്ത തരത്തിൽ ഫെൻസിങ് വേണമെന്ന നിർദ്ദേശം പാലിക്കപ്പട്ടിട്ടില്ല. ഇലക്ട്രിഫിക്കേഷൻ നിലവാരം നാശ്ചിത കാലയളവിൽ. പരിശോധിക്കണം എന്ന നിർദേശവും അവഗണിക്കപ്പെടുന്നു.വനം നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി പ്രകാരം മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്കുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല. വനം – വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ യാതൊന്നു ഇടപെടലും രാഹുലും പ്രിയങ്കയും ചെയ്യുന്നില്ല.

കുട്ടി ഷോക്കേറ്റു മരിക്കും മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു എന്ന വനം മന്ത്രി ശശീന്ദ്രന്റെ പ്രസ്താവന അപലപനീയമാണ്. കുടിയേറ്റ- ആദിവാസി മേഖലകളിലെ ജനങ്ങളോടുള്ള സർക്കാരിന്റെ അവഗണന വ്യക്തമാക്കുന്ന സമീപനമാണ്. കാട്ടുപന്നിയെ വേട്ടയാടുന്നതിനായി അനധികൃതമായി അവിടെ വൈദ്യുതി ഇടുന്നുണ്ടെന്ന് പലവട്ടം നാട്ടുകാർ പരാതി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും നടപടി എടുക്കാത്ത സർക്കാർ സംവിധാനങ്ങൾ ഒരു കുട്ടി മരിച്ചു കഴിഞ്ഞപ്പോൾ യാതൊരു നാണവുമില്ലാതെ ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുകയാണ്.

നിലമ്പൂരിൽ അനന്ദു എന്ന ചെറുപ്പക്കാരന്റെ മരണം രാഷ്‌ട്രീയം മാറ്റിവെക്കേണ്ട ഒരു വിഷയമാണെങ്കിലും, നിരവധി മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായ മനുഷ്യമൃഗ സംഘർഷത്തെ പിണറായി വിജയൻ സർക്കാർ കൈകാര്യം ചെയ്ത ക്രൂരത ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.ശാസ്ത്രീയ വേലിയിടൽ, ആവാസ വ്യവസ്ഥ മാനേജ്മെന്റ്, സംഘർഷ ലഘൂകരണം എന്നിവയ്‌ക്കായി കേന്ദ്രം ഗണ്യമായ ഫണ്ട് അനുവദിച്ചിട്ടും, ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു. വേലിയിടൽ പരിമിതമായ രീതിയിലാണ് ചെയ്തിരിക്കുന്നത്. വന ആവാസ വ്യവസ്ഥകൾക്കുള്ളിൽ വന്യജീവികൾക്ക് ഭക്ഷണത്തിനും വെള്ളത്തിനും മതിയായ വ്യവസ്ഥകളൊന്നുമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

Tags: BJPRajeevchandrasekhar
ShareTweetSendShare

More News from this section

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies