മുൻ പാകിസ്താൻ നായകൻ വസിം അക്രമിനെ ആദരിക്കാൻ ഉണ്ടാക്കിയ പ്രതിമ താരത്തിനെ ട്രോൾ കഥാപാത്രമാക്കി. പാകിസ്താൻ ഹൈദരാബാദിലെ നിയാസ് സ്റ്റേഡിയത്തിലായിരുന്നു പ്രതിമ അനാവരണം ചെയ്തത്. ഇതോടെ സംഭവം ട്രോൾ മെറ്റീരിയലായി. അക്രമിന്റെ 1999 ലോകകപ്പിലെ ബൗളിംഗ് പോസിലാണ് പ്രതിമ നിർമിച്ചിരിക്കുന്നതെങ്കിലും ആരാണെന്ന് അറിയാൻ പേരെഴുതേണ്ടിവരുമെന്നതാണ് അവസ്ഥ. വികലമായ രൂപം സോഷ്യൽ മീഡിയയിൽ ട്രെൻഡായി.
2025 ഏപ്രിലിലാണ് അനാവരണം നടന്നതെങ്കിലും ഈ അടുത്താണ് പ്രതിമ ട്രോളുകളിലും മീമുകളിലും നിറയുന്നത്. പ്രതിമ കണ്ട് വസീം അക്രം തല കറങ്ങി വീണിരിക്കാമെന്ന് ചിലർ പറയുമ്പോൾ ചിത്തി റോബോർട്ട് എന്നാണ് മറ്റു ചിലർ പരിഹസിക്കുന്നത്. പാകിസ്താൻ കുപ്പായമിട്ട സിൽവർസ്റ്റർ സ്റ്റലോൺ എന്നും ചിലർ കളിയാക്കുന്നുണ്ട്. ആദരിക്കാൻ നിർമിച്ച പ്രതിമ ഇപ്പോൾ വസിം അക്രത്തെ അപഹസിക്കുന്നതിന് തുല്യമായി മാറിയെന്നാണ് പാകിസ്താൻ ആരാധകർ തന്നെ വ്യക്തമാക്കുന്നത്.
Wasim Akram’s statue at Niaz Stadium Hyderabad pic.twitter.com/n4VOBGsYT0
— PSL Memes (@PSLMemesWalay) June 5, 2025
Wasim Akram looking at this statue 😭😭 pic.twitter.com/xNL0rb80Tb
— Asad 🇵🇸 (@A_sadkermit) June 5, 2025
Wasim Akram’s statue reminds me of “Chithi” from Robot movie pic.twitter.com/DKZrglHDZW
— Mudassar Aziz (@Mudassa56670863) June 8, 2025















