'ബംഗാളി എന്ന് കരുതിയാണ് മൃതദേഹം സംസ്കരിച്ചതെന്നാണ് സിഐ പറഞ്ഞത്'; വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ ദുരൂഹമരണം; പൊലീസിനെതിരെ കുടുംബം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബംഗാളി എന്ന് കരുതിയാണ് മൃതദേഹം സംസ്കരിച്ചതെന്നാണ് സിഐ പറഞ്ഞത്’; വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ ദുരൂഹമരണം; പൊലീസിനെതിരെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 09:53 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെമ്പായത്ത് 16കാരനെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചത് അഭിജിത്താണെന്ന് കഴിഞ്ഞ ദിവസം സുഹൃത്ത് വിജയ് പൊലീസിന് മൊഴി നൽകി. എന്നാൽ  അഭിജിത്തിന്റെ മൃതദേഹം അജ്ഞാത മൃതദേഹം എന്ന പേരിൽ ഒരു മാസം കഴിഞ്ഞപ്പോൾ സംസ്കരിച്ചുവെന്നാണ് പൊലീസ് കുടുംബത്തോട് പറഞ്ഞത്.

മാർച്ച് 3 നാണ് അഭിജിത്തിനെ കാണാതായത്. അഭിജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 14 ന് വീട്ടുകാർ വട്ടപ്പാറ പൊലീസിന് പരാതിയും നൽകിയിരുന്നു.  മാർച്ച് 5 നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം ലഭിച്ചത്. നടപടി വിവാദമായതിന് പിന്നാലെ ബന്ധുക്കൾ ആരും അന്വേഷിച്ച് വരാത്തത് കൊണ്ട് മൃതദേഹം സംസ്കരിച്ചെന്നാണ്  പൊലീസ് നൽകുന്ന വിശദീകരണം.

കൃത്യമായ നടപടികൾ പാലിക്കാതെ ​ധൃതിപിടിച്ച് മൃതദേഹം സംസ്കരിച്ചതിൽ ​​ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത് വന്നിട്ടുണ്ട്. ബം​ഗാളിയെന്ന് കരുതിയാണ് മൃതദേഹം ദഹിപ്പിച്ചതെന്നാണ് പേട്ട സിഐ പറഞ്ഞതെന്ന് അഭിജിത്തിന്റെ അമ്മാവൻ പറഞ്ഞു. മരിച്ചെന്ന് അറിയാതെയാണ് നാടുനീളെ അഭിജിത്തിനെ തേടി നടന്നത്.  കാണാതായെന്ന പരാതിയിൽ അന്വേഷണം നടത്താൻ പോലും പൊലീസ് തയ്യാറായില്ല.
മോശമായാണ് സിഐ പെരുമാറിയത്. പൊലീസ് സ്റ്റേഷനിലേക്ക് കയറാൻ പോലും സമ്മതിച്ചില്ല, അദ്ദേഹം പറഞ്ഞു.

അഭിജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഉത്സവത്തിന് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയത്. വിജയ് എന്ന പയ്യനും ഒപ്പമുണ്ടായിരുന്നു. വിജയ്‌ക്ക് എല്ലാം അറിയാമായിരുന്നു. അവനെ കുറിച്ച് പൊലീസിന് സൂചന നൽകിയിരുന്നു. കാണാതായെന്ന് പരാതി നൽകിയിട്ടും അവസാനം കൂടെയുണ്ടായിരുന്ന സുഹൃത്തിൽ നിന്ന് മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല, അഭിജിത്തിന്റെ അച്ഛൻ അമർഷത്തോടെ പറഞ്ഞു.

Tags: missing caseVembayam
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies