കോട്ടയം:ഭാരതാംബയുടെ ചിത്രം പതിപ്പിച്ച് മണ്ഡലം സമ്മേളന പോസ്റ്റർ ഇറക്കി സിപിഐ. പാർട്ടിയുടെ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്റർ ആണ് ഭാരതാംബയുടെ ചിത്രം പതിപ്പിച്ച് പ്രസിദ്ധീകരിച്ചത്. സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റർ തയ്യാറാക്കിയതെന്ന് പറയുന്നു. ഇത് പിന്നീട് പിൻവലിച്ചു.
വിവാദം ഒഴിവാക്കാനാണ് പോസ്റ്റർ പിൻവലിച്ചതെന്ന് ജില്ലാ സെക്രട്ടറി വി.ബി ബിനു മാദ്ധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റർ പ്രചരിച്ചതിനെ തുടർന്ന് പല വിധത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാല്‍ ഇത് സാമൂഹ്യമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തിട്ടില്ലെ ന്നാണ് സിപി ഐ പറയുന്നത്. വിവാദങ്ങൾ അനാവശ്യമാണ് എന്നും അവർ വാദിക്കുന്നു
ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ നടത്താനിരുന്ന സർക്കാർ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉൾക്കൊള്ളിച്ചതിനാൽ പങ്കെടുക്കാൻ പറ്റില്ലെന്ന് മന്ത്രി പി പ്രസാദ് നിർബന്ധം പിടിച്ചത് വിവാദമായിരുന്നു. തുടർന്ന് സർക്കാർ പരിപാടി സെക്രട്ടറിയേറ്റിലേക്കു മാറ്റിയിരുന്നു. ഗവർണർ സ്വന്തമായി പരിപാടി നടത്തി പുഷ്പാർച്ചന നടത്തി. ഇതിന്റെ ചിത്രങ്ങൾ വൈറലായി.















