ബെംഗളൂരു: പെൺകുട്ടിയെക്കുറിച്ച് സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കം അടിപിടിയിലെത്തി പബ്ബിന് പുറത്ത് മലയാളി സംഘങ്ങൾ തമ്മിലടിച്ചു. ഒടുവിൽ മൂന്നു പേർ പോലീസിന്റെ പിടിയിലായി.
ബെംഗളൂരു കോറമംഗലയിലാണ് പബ്ബിന് പുറത്ത് രണ്ട് മലയാളി സംഘങ്ങൾ തമ്മില്‍ ഏറ്റുമുട്ടിയത്. ഞായറാഴ്ച പുലർച്ചെ 1 30 ന് ജ്യോതി നിവാസ് കോളേജിന് സമീപത്തായിരുന്നു സംഭവം.
സംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റു. സംഭവത്തില്‍ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലാവരില്‍ രണ്ടുപേർ തെറാപ്പിസ്റ്റുകളും മറ്റൊരാള്‍ ഐടി ജീവനക്കാരനുമാണ്.
പെൺകുട്ടിയെ കുറിച്ച് സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.















