കടുത്ത മല്‍സരം; റെയര്‍ എര്‍ത്ത് ക്ഷാമം: ഇ വിറ്റാര ഉല്‍പ്പാദനം ഗണ്യമായി കുറയ്ക്കാന്‍ മാരുതി സുസുക്കി തീരുമാനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

കടുത്ത മല്‍സരം; റെയര്‍ എര്‍ത്ത് ക്ഷാമം: ഇ വിറ്റാര ഉല്‍പ്പാദനം ഗണ്യമായി കുറയ്‌ക്കാന്‍ മാരുതി സുസുക്കി തീരുമാനം

2030 ഓടെ രാജ്യത്തെ മൊത്തം കാര്‍ വില്‍പ്പനയുടെ 30% ഇവികള്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 06:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ ഉല്‍പ്പാദനം ഗണ്യമായി വെട്ടിക്കുറയ്‌ക്കാന്‍ തയാറെടുത്ത് മാരുതി സുസുക്കി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 26,500 ഇ വിറ്റാര കാറുകള്‍ നിര്‍മിക്കാനാണ് മാരുതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഉല്‍പ്പാദന ലക്ഷ്യം ഇപ്പോള്‍ 8,200 യൂണിറ്റിലേക്ക് വെട്ടിക്കുറച്ചിരിക്കുകയാണ്.

ഇവികളുടെ നിര്‍മാണത്തിലെ അവശ്യ ഘടകമായ റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതിക്ക് മേല്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് മാരുതിയുടെ തീരുമാനത്തിന് കാരണം. ഇലക്ട്രിക് വാഹനങ്ങള്‍ക്കും മറ്റ് ഹൈടെക് വ്യവസായങ്ങള്‍ക്കും ആവശ്യമായ മാഗ്നറ്റുകള്‍ പോലുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഈ വസ്തുക്കള്‍ നിര്‍ണായകമാണ്.

ഈ വര്‍ഷം ആദ്യം വളരെ പ്രതീക്ഷയോടെ പുറത്തിറക്കിയ ഇ വിറ്റാര, ഇന്ത്യയിലെ മാരുതിയുടെ ഇലക്ട്രിക് വാഹന തന്ത്രത്തിന് നിര്‍ണായകമാണ്. 2030 ഓടെ രാജ്യത്തെ മൊത്തം കാര്‍ വില്‍പ്പനയുടെ 30% ഇവികള്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

നിലവിലെ ഉല്‍പ്പാദന തിരിച്ചടികള്‍ക്കിടയിലും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2026 മാര്‍ച്ചോടെ 67,000 ഇലക്ട്രിക് വാഹനങ്ങള്‍ ഉത്പാദിപ്പിക്കുക എന്ന വാര്‍ഷിക ലക്ഷ്യം കൈവരിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഉല്‍പ്പാദനം 58,728 യൂണിറ്റായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്. 40,437 യൂണിറ്റുകള്‍ ഇക്കാലയളവില്‍ ഉല്‍പ്പാദിപ്പിക്കാനാണായിരരുന്നു പദ്ധതി.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ എതിരാളികള്‍ക്കെതിരെ വിപണി വിഹിതം തിരിച്ചുപിടിക്കാന്‍ മാരുതി സുസുക്കി ശരിക്കും പാടുപെടുകയാണ്. 2020 മാര്‍ച്ചിലെ 51% ല്‍ നിന്ന് കമ്പനിയുടെ വിപണി വിഹിതം 41% ആയി കുറഞ്ഞു. 2031 മാര്‍ച്ചോടെ ഇന്ത്യയില്‍ 3 ദശലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാണ് സുസുക്കി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് 2.5 ദശലക്ഷം വാഹനങ്ങളായി കുറച്ചിട്ടുണ്ട്.

Tags: mahindraTata motorsmaruti suzukielectric carEVEVITARA
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies