മുംബൈ: ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് മഹാരാഷ്‌ട്ര സർക്കാർ. തിങ്കളാഴ്ച മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്ന് സ്പെഷ്യൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഫ്ലാഗ് ഓഫ് ചെയ്തു.
മഹാരാഷ്‌ട്ര സർക്കാർ, ഇന്ത്യൻ റെയിൽവേ, ഐആർസിടിസി എന്നിവയുടെ സംയുക്ത ശ്രമമാണ് ഈ സംരംഭം. ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രമുഖ സ്ഥലങ്ങളിലേക്കാണ് ഭാരത് ഗൗരവ് ട്രെയിൻ സർവീസ് നടത്തുക. അഞ്ച് ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കുക. ട്രെയിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത മഹാരാഷ്‌ട്ര മുഖ്യമന്ത്രി സംരംഭം യാഥാർഥ്യമാക്കിയതിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു.
Chhatrapati Shivaji Maharaj Circuit Special Bharat Gaurav Tourist Train was flagged off on 09/06/2025 by Hon’ble Chief Minister of Maharashtra Shri Devendra Fadnavis Ji @Dev_Fadnavis at Chhatrapati Shivaji Maharaj Terminus Railway Station in the august presence of Shri Rahul… pic.twitter.com/mfICiX9ZFu
— IRCTC (@IRCTCofficial) June 9, 2025
ആദ്യാ യാത്രയിൽ തന്നെ ഏല്ലാ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ആകെ 710 യാത്രക്കാരിൽ 80% യാത്രക്കാരും 40 വയസ്സിന് താഴെയുള്ളവരാണെന്നും ഇത് യുവാക്കൾക്ക് അവരുടെ ചരിത്രത്തോടുള്ള ആഭിമുഖ്യം വളർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവാജി മഹാരാജ് കിരീടധാരണം ചെയ്ത റായ്ഗഡ് കോട്ട, ലാൽ മഹൽ, കസ്ബ ഗണപതി, ശിവസൃഷ്ടി ഹെറിറ്റേജ് പാർക്ക്, ശിവനേരി കോട്ട, പ്രതാപ്ഗഡ് ഫോർട്ട്, കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രം എന്നെ സ്ഥലങ്ങൾ യാത്രയിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് ഐആർസിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.















