ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയക്കെതിരെ കഷ്ടിച്ചാണ് ലോകചാമ്പ്യന്മാർ രക്ഷപ്പെട്ടത്. പരുക്കൻ കളിയിൽ അർജൻ്റീനയ്‌ക്ക് പത്തുപേരായി ചുരുങ്ങേണ്ടിയും വന്നു. അപകടകരമായൊരു ഫൗൾ നടത്തിയ അർജന്റൈൻ താരം എൻസോ ഫെർണാണ്ടസാണ് നേരിട്ട് ചുവപ്പ് കാർഡ് വാങ്ങി പുറത്തായത്. കൊളംബിയക്കെതിരെ ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോഴായിരുന്നു എൻസോ ഫെർണാണ്ടസിന്റെ കടുത്ത ഫൗൾ.
കൊളംബിയൻ മിഡ്ഫീൾഡറായ കെവിൻ കസ്താനോയെ മുഖത്ത് ചവിട്ടി വീഴ്‌ത്തുകയായിരുന്നു എൻസോ. മത്സരത്തിന്റെ 70-ാം മിനിട്ടിലായിരുന്നു സംഭവം. ഹൈ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ കൊളംബിയൻ താരത്തിന്റെ മുഖത്ത് അർജന്റീന താരം ചവിട്ടി. മൈതാനത്ത് വീണ കെവിൻ വേദനയിൽ പുളയുന്നതും കാണമായിരുന്നു. ഉടനെ റഫറി ചുവപ്പ് കാർഡ് നൽകി എൻസോ ഫെർണാണ്ടസിനെ കളിയിൽ നിന്ന് പുറത്താക്കി.
കൊളംബിയക്കായി ലൂയിസ് ഡയസ് ആണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. ഗോളിയെ കാഴ്‌ച്ചക്കാരനാക്കിയായിരുന്നു വിങറുടെ ഗോൾ. അൽമാഡയാണ് അർജന്റീനയ്‌ക്കായി വലകുലുക്കിയതും വലിയൊരു നാണക്കേടിൽ നിന്ന് രക്ഷിച്ചതും.
https://streamin.one/v/4ff277d2
TARJETA ROJA CLARÍSIMA A ENZO FERNÁNDEZ, VAYA ENTRADA 🤐🤐🤐pic.twitter.com/zj0YvpNpqw
— REAL MADRID FANS 🤍 (@AdriRM33) June 11, 2025















