കോഴിക്കോട്:വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. നാദാപുരത്താണ് സംഭവം. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിപിഓ സുരേഷിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്.
യുവതിയുടെ ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും തുടർച്ചയായി അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി.















