സിറിയൻ ബീച്ചുകളിൽ ബിക്കിനിക്ക് വിലക്ക്. സ്ത്രീകൾ ഉചിതമായ വസ്ത്രം ധരിക്കണമെന്ന് നിർദേശിച്ച് വിമത സർക്കാർ ഉത്തരവിറക്കി. സിറിയൻ ടൂറിസം മന്ത്രാലയമാണ് ഉത്തരവിട്ടത്. മുഴുവൻ ശരീരവും മറയുന്ന തരത്തിലുള്ള ബുർക്കിനീസ് ധരിക്കണമെന്നാണ് നിർദേശം. പുരുഷന്മാർ മേൽവസ്ത്രം ധരിക്കാതെ നടക്കരുതെന്നും നിർദേശമുണ്ട്.
വിദേശികളും പ്രാദേശികരും പൊതു ബീച്ചിലോ സ്വിമ്മിംഗ് പൂളിലോ എത്തുമ്പോൾ ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള ബുർക്കിനികളോ സ്വിം സ്യൂട്ടോ ധരിക്കണം. ബീച്ചിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമ്പോൾ സ്ത്രീകൾ മേലങ്കിയോ ശരീരം മറയുന്ന അയഞ്ഞ വസ്ത്രങ്ങളോ ധരിക്കണമെന്നും നിർദേശമുണ്ട്. ടൂറിസം മന്ത്രി മാസെൻ അൽ സൽഹാനിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
സ്വിമ്മർമാരും ബീച്ചിലെത്തുന്നവരും ഉചിതമായ നീന്തൽ വസ്ത്രം ധരിക്കുകയും പൊതുതാപ്പര്യം അനുസരിച്ച് മാന്യമായി പെരുമാറുകയും വേണമെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രസിഡൻ്റ് ബാഷർ അൽ-അസദിനെ പുറത്താക്കി ഇസ്ലാമിസ്റ്റ് സൈന്യം അധികാരം പിടിച്ചെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് ഉത്തരവ് വരുന്നത്. അതേസമയം സ്വകാര്യസ്ഥാപനങ്ങളിൽ സദാചാരത്തെ ഹനിക്കാത്ത രീതിയിലുള്ള സ്വിം സ്വീട്ടുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്.















