വിഷ്ണു മഞ്ചു നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ ട്രെയിലർ ലോഞ്ച് ജൂൺ 14-ന് കാെച്ചിയിൽ നടക്കും. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വൈകിട്ട് അഞ്ച് മണിക്കാണ് ട്രെയിലർ ലോഞ്ച് നടക്കുന്നത്. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ചിത്രം ഈ മാസം 27-നാണ് തിയേറ്ററുകളിലെത്തുന്നത്.
വിഷ്ണു മഞ്ചുവിനെ നായകനായ കണ്ണപ്പ മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ്. പ്രഭുദേവ, ശരത്കുമാർ, മോഹൻബാബു, മുകേഷ് റിഷി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആശിർവാദ് സിനിമാസായിരിക്കും കേരളത്തിൽ വിതരണം ചെയ്യുക.
ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മെയ്യിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉള്ളതിനാൽ റിലീസ് തീയതി മാറ്റിവയ്‌ക്കുകയായിരുന്നു.















