കൊച്ചി: എംഡിഎംഎയുമായി സിനിമാ താരങ്ങളുടെ ബോണസർമാർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരാണ് പിടിയിലായത്. സിനിമാ താരങ്ങളുടെ സുരക്ഷാച്ചുമതല വഹിക്കുന്നവരാണിവർ. മുട്ടത്ത് ഫ്ലാറ്റിന്റെ ഏഴാം നിലയിലെ മുറിയിൽനിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ഫ്ലാറ്റിന് സമീപം സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്. ബൗൺസർമാർ വഴിയും ലഹരിമരുന്ന് സെറ്റിൽ എത്തുന്നുവെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനിൽ ബിനാസും ഷെറിനും പിടിയിലായി. ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിലെ കാറിൽ നിന്നാണ് വിപിനെ പിടികൂടിയത്















