തിരുവനന്തപുരം; സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.
അപേക്ഷകളിൽ തിരുത്തലുകൾ ആവശ്യമുള്ളവർക്കായി തിരുത്തൽ നടത്തുന്നതിനുള്ള അവസാന തീയതി ഇന്ന് വരെ (ജൂൺ 13) വരെ ദീർഘിപ്പിച്ചു. www.Ibscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ അപേക്ഷാ പോർട്ടൽ വഴി തിരുത്തൽ നടത്താവുന്നതാണ്. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് അനുസരിച്ചാണ് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത്. ഫോൺ: 0471-2324396, 2560361, 2560327















