ധാക്ക : നോബൽ സമ്മാന ജേതാവായ മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലെ തറവാട് വീട് അക്രമികൾ തല്ലിതത്തകർത്തു
സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കച്ചാരിബാരി അല്ലെങ്കിൽ രബീന്ദ്ര മെമ്മോറിയൽ മ്യൂസിയം എന്ന രബീന്ദ്രനാഥ ടാഗോറിന്റെ തറവാട് വീട് ആക്രമിച്ച് നശിപ്പിച്ചതായി ബംഗ്ളാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂൺ 8 നാണ് സംഭവം.മ്യൂസിയത്തിന് പുറത്ത് പ്രവേശന കവാടത്തിൽ മോട്ടോർ സൈക്കിൾ പാർക്ക് ചെയ്യുന്നതിനുള്ള പണത്തെച്ചൊല്ലി ഒരാൾ ജീവനക്കാരനുമായി തർക്കമുണ്ടായി. ഇതിനുശേഷം അയാളെ ഒരു ഓഫീസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. ഈ സംഭവത്തിൽ നാട്ടുകാർ പ്രകോപിതരാകുകയും ജനക്കൂട്ടം കച്ചാരിബാരി ഓഡിറ്റോറിയം ആക്രമിച്ച് നശിപ്പിക്കുകയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ഡയറക്ടറെ മർദ്ദിക്കുകയും ചെയ്തു.
രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിൽ നടന്ന നാശനഷ്ടങ്ങൾ അന്വേഷിക്കാൻ ബംഗ്ലാദേശ് പുരാവസ്തു വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചു. ഈ അന്വേഷണ സമിതിയോട് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രബീന്ദ്ര കച്ചാരിബാരിയിലേക്കുള്ള ജനങ്ങളുടെ പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.















