ലക്നൗ: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച മൗലാന അറസ്റ്റിൽ. യുപിയിലെ ഹാപൂർ മദ്രസയിലെ അദ്ധ്യാപകനാണ് പിടിയിലായത്. ഗർ മുക്തേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയാണ് സംഭവം.
വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ കുട്ടിയോട് പറഞ്ഞിരുന്നു. ശാരീരിക അവശതകളെ തുടർന്ന് പെൺകുട്ടി മദ്രസയിൽ പോകുന്നത് നിർത്തിയിരുന്നു. ഇതിന്റെ പ്രതികാരമായി മൗലാന സോഷ്യൽ മീഡിയ വഴി പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ കണ്ടാണ് കുട്ടിയുടെ കുടുംബം വിവരം അറിഞ്ഞത്. കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത പൊലീസ് മൗലാനയെ അറസ്റ്റ് ചെയ്തു .
കുട്ടി നിരന്തരം പീഡനത്തിന് ഇരയായെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിന്റെ ദൃശ്യങ്ങൾ മൗലാനയുടെ മൊബൈലിൽ നിന്നും പൊലീസ് കണ്ടെടുത്തു. കൂടുതൽ കുട്ടികളെ ഇയാൾ ഉപദ്രവിച്ചെന്ന സംശയവും പൊലീസിനുണ്ട്. മദ്രസയിലെ മറ്റ് വിദ്യാർത്ഥികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്.















