ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ ഫൈനലിൽ എത്തിച്ച ക്യാപ്റ്റനായ ശ്രേയസ് അയ്യരെ വീഴ്‌ത്താൻ നടിയുടെ ഗൂഗ്ലി. ബിഗ് ബോസ് ഷോയിൽ തരംഗം തീർത്ത നടി എഡിൻ റോസാണ് ശ്രേയസ് അയ്യറിന് പിന്നാലെയുള്ളത്. താൻ ശ്രേയസിനെ മനസു കാെണ്ട് വിവാഹം കഴിച്ചെന്നും അയാളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളിലാണെന്നുമാണ് എഡിൻ റോസ് വ്യക്തമാക്കുന്നത്.
ശ്രേയസ് എന്നെ ഓരോ ദിവസം പ്രചോദിപ്പിക്കുന്നുണ്ട്. അദ്ദഹത്തിന്റെ വിനയം ഏകാഗ്രത, പെരുമാറ്റം ഇതെല്ലാമാണ് ഞാൻ ആരാധിക്കുന്നത്. അദ്ദേഹത്തോട് ഭ്രാന്തമായൊരു ഇഷ്ടമുണ്ട്. മനസുകൊണ്ട് അദ്ദേഹത്തെ ഞാൻ ഭർത്താവായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതാണ് സ്വപ്നം കാണുന്നതെന്നും നടി പറയുന്നു.
ദുബായിലാണ് എഡിൻ റോസിന്റെ ജനനം.ബെർമ-കർണാടക വേരുകളുള്ളയാളാണ് എഡിൻ.
മോഡലിംഗിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 20-ാം വയസിൽ ഇന്ത്യയിലെത്തിയത്. ഗന്ധി ബാത് എന്ന വെബ് സീരിസിലൂടെയാണ് അഭിനയ അരങ്ങേറ്റം നടത്തുന്നത്. തെലുങ്ക് ചിത്രമായ രാവണാസുരയിലെ ഡാൻസ് നമ്പരും നടിക്ക് മൈലേജ് നൽകി.അതേസമയം നടിയുടെ തുറന്നു പറച്ചിലുകളോട് ക്രിക്കറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
View this post on Instagram
“>















