ന്യൂഡൽഹി: അടിയന്തര നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയ ഒലയ്‌ക്കെതിരെ പരാതി. നോയിഡ സ്വദേശിനിയാണ് ഒല ബൈക്ക് അപകടത്തെ തുടർന്നുണ്ടായ ശസ്ത്രക്രിയക്ക് കമ്പനിയുടെ നഷ്ടപരിഹാരത്തുക ലഭിക്കാതെ ബുദ്ധിമുട്ടിലായത്.
റൈഡ് ബുക്ക് ചെയ്ത ഒല ബൈക്ക് യാത്രക്കാരന്റെ പിഴവ് മൂലമുണ്ടായ അപകടത്തിൽ ഇടതുകൈ ഒടിഞ്ഞതിനെത്തുടർന്ന് തനിക്ക് ശസ്ത്രക്രിയ വേണ്ടി വന്നതായും എന്നാൽ ഇതിനുള്ള നഷ്ടപരിഹാരതുകയ്‌ക്ക് അപേക്ഷിച്ചിട്ടും ഒലയുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായില്ലെന്നും യുവതിയുടെ സഹപ്രവർത്തകൻ ലിങ്ക്ഡ് ഇന്നിൽ പങ്കുവച്ച പോസ്റ്റിലാണ് അവർ ദുരിതം വിവരിക്കുന്നത്.

ഒലയെയും അതിന്റെ സിഇഒ ഭവിഷ് അഗർവാളിനെയും ടാഗ് ചെയ്തിരുന്ന പോസ്റ്റിൽ സഹായം വാഗ്ദാനം ചെയ്തിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിക്കാത്ത കമ്പനിക്കെതിരെ രൂക്ഷ വിമർശനമാണുള്ളത്. എന്നാൽ വീഡിയോ കണ്ട് പ്രതികരണവുമായെത്തിയ ഒല പ്രശ്നം പരിഹരിച്ചതായി അവകാശപ്പെട്ടു.















