കുടുംബത്തോടൊപ്പം ലണ്ടനിൽ പുതിയ ജീവിതം തുടങ്ങാൻ യാത്ര തിരിച്ച ദമ്പതികൾക്ക് കണ്ണീർമടക്കം. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിലിരുന്ന് അവസാനമായി പകർത്തിയ ചിത്രം കാഴ്ചക്കാരുടെ ഉള്ളുലയ്‌ക്കുന്നു. വീട്ടുകാർക്ക് അയയ്‌ക്കുന്നതിന് വേണ്ടിയാണ് മക്കളോടൊപ്പമുള്ള ചിത്രങ്ങൾ ഡോക്ടർ ദമ്പതികൾ പകർത്തിയത്.
രാജസ്ഥാൻ സ്വദേശികളായ ഡോക്ടർ പ്രതീക് ജോഷി, കോണി വ്യാസ് ദമ്പതികളും മൂന്ന് മക്കളുമാണ് ലണ്ടനിലേക്ക് യാത്ര തിരിക്കവെ വിമാനദുരന്തത്തിൽ മരണപ്പെട്ടത്. രാജസ്ഥാനിലെ ബൻസ്വാരയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു കോണി വ്യാസ്. അടുത്തിടെയാണ് അവിടുത്തെ ജോലി രാജിവച്ച് ലണ്ടനിലേക്ക് പോകാൻ തീരുമാനിച്ചത്.
ഭർത്താവ് പ്രതീക് ലണ്ടനിലെ ഡോക്ടറാണ്. മക്കളായ പ്രദ്യുത്, നകുൽ, മിറായ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന് മിനിറ്റുകൾക്ക് മുമ്പാണ് ഇവർ ഫോട്ടോയെടുത്തത്. ചിത്രം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.















