അഹമ്മദാബാദ് എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യയും ഇന്ത്യ എയും തമ്മിലുള്ള നാല് ദിവസത്തെ ഇൻട്രാ-സ്ക്വാഡ് സന്നാഹ മത്സരത്തിന് മുന്നോടിയായി താരങ്ങൾ ഒരുനിമിഷത്തെ മൗനം ആചരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ജൂൺ 20 ന് തുടങ്ങാനിരിക്കുന്ന 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കായി നിലവിൽ ഇംഗ്ലണ്ടിലാണ് ടീം ഇന്ത്യ. ഇതിനുമുന്നോടിയായുള്ള പരിശീലന മത്സരത്തിലാണ് താരങ്ങൾ.
വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കളിക്കാർ മൗനം ആചരിക്കുകയും കറുത്ത ആം ബാൻഡ് ധരിച്ചിരിക്കുന്നതുമായ രണ്ട് ചിത്രങ്ങൾ ബിസിസിഐ എക്‌സിൽ പോസ്റ്റ് ചെയ്തു. “ബെക്കൻഹാമിൽ നടന്ന ഇൻട്രാ-സ്ക്വാഡ് മത്സരത്തിൽ പങ്കെടുത്ത കളിക്കാരും സപ്പോർട്ട് സ്റ്റാഫും കറുത്ത ആം ബാൻഡ് ധരിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനും ദുഃഖിതരായ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യത്തിനും ഇന്ന് ഒരു മിനിറ്റ് മൗനം ആചരിച്ചു,” ബിസിസിഐ പോസ്റ്റിനൊപ്പം കുറിച്ചു.
The players and members of support staff involved in the intra-squad game in Beckenham are wearing black armbands.
A minute’s silence was also observed today to pay homage to the victims of the Ahmedabad plane crash, as a mark of respect for the lives lost and solidarity with… pic.twitter.com/u364pNdGyu
— BCCI (@BCCI) June 13, 2025
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനം (AI171) അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ച് തകർന്ന് വീണത്.വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്, 241 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.















