തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് (34)ആണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയക്കായി രാവിലെ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ച സനീഷിന് അനസ്തേഷ്യ നൽകിയ പിന്നാലെയാണ് ഹൃദയാഘാതമായുണ്ടായത്.
അനസ്തേഷ്യ അലർജി ആയതിനാലാണ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ സനീഷിനെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ വീണ്ടും ഹൃദയാഘാതമുണ്ടാക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.















