ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 11:49 am IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: ചെലവുകുറഞ്ഞ രീതിയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോർട്ടബിൾ വെന്റിലേറ്റർ വികസിപ്പിച്ചെടുത്ത് യുപിയിലെ വിദ്യാർത്ഥികൾ. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള കമല നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കെഎൻഐടി) നാല് അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഈ വിപ്ലവകരമായ കണ്ടുപിടിത്തത്തിന് പിന്നിൽ. വെറും 15,000 രൂപ ചെലവിലാണ് വിദ്യാർത്ഥികൾ വെന്റിലേറ്റർ നിർമ്മിച്ചെടുത്തത്.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ യാഷ് മിശ്ര, സിദ്ധാന്ത് മോഹൻ ഓജ, വൈഭവ് യാദവ്, ആദിത്യ റൗണിയാർ എന്നിവരുടെ സംഘമാണ് കൊണ്ടുനടക്കാവുന്ന ചിലവുകുറഞ്ഞ വെന്റിലേറ്റർ എന്ന ആശയം യാഥാർഥ്യമാക്കിയത്. അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ളതോ നിലവിലില്ലാത്തതോ ആയ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ കോം‌പാക്റ്റ് വെന്റിലേറ്റർ.

മെഡിക്കൽ ഉപകരണങ്ങളുടെ വില ഒരു ശരാശരി കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിച്ചുയരുന്ന ഈ സമയത്ത് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുള്ള രോഗികൾക്ക് ഉടനടി ഓക്സിജൻ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഉപകരണത്തിൽ Arduino Uno മൈക്രോകൺട്രോളർ, ഒരു SpO₂ സെൻസർ, എയർ പ്രഷർ സെൻസറുകൾ തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് ഓക്സിജൻ സാച്ചുറേഷനും വായു മർദ്ദവും തത്സമയം നിരീക്ഷിക്കാൻ കഴിയും.

കോവിഡ്-19 മഹാമാരി കാലഘട്ടത്തിൽ ആശുപത്രികളിൽ വെന്റിലേറ്ററുകളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ആവശ്യകത വൻ തോതിൽ വർധിച്ചിരുന്നു. ഈ അനുഭവങ്ങളിൽ നിന്നാണ് ഗ്രാമ പ്രദേശങ്ങളിലെ രോഗികൾക്ക് ചെലവ് കുറഞ്ഞതും യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാൻ കഴിയുന്നതുമായ ഒരു വെന്റിലേറ്റർ എന്ന ആശയം ഉദിച്ചതെന്ന് ഡെവലപ്പർമാരിൽ ഒരാളായ വൈഭവ് യാദവ് പറഞ്ഞു.

വെന്റിലേറ്ററിന്റെ പോർട്ടബിലിറ്റിയും ബാറ്ററിയിൽ പ്രവർത്തിക്കുന്ന രൂപകൽപ്പനയും ആംബുലൻസുകൾ, ഗ്രാമീണ ക്ലിനിക്കുകൾ, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, ഹോം കെയർ എന്നിവയ്‌ക്ക് വളരെ അനുയോജ്യമാക്കുന്നു

Tags: covidUP StudentsPortable Ventilatoremergency care
ShareTweetSendShare

More News from this section

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

Latest News

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies