ടെൽഅവീവ്: വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ്സ് കോപ്സ് എയറോ സ്പേസ് സേനാവിഭാഗം കമാൻഡർ കൊല്ലപ്പെട്ടു. അമീർ അലി ഹജിസാദയാണ് കൊല്ലപ്പെട്ടത്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രയേൽ ഭരണകൂടം നിർദേശിച്ചു.
ഇസ്രയേലിന്റെ തലസ്ഥാനമായി ടെൽഅവീവിൽ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലാക്രമണം നടന്നു. ആക്രമണത്തിൽ നിരവധിപേർക്കാണ് പരിക്കേറ്റത്. ജോർദാൻ താഴ് വരയിൽ ഇസ്രയേൽ സൈനിക വിന്യാസം ആരംഭിച്ചു. ഇസ്രയേൽ, സിറിയ, ജോർദാൻ അതിർത്തിയിൽ സുരക്ഷ ഒരുക്കുകയാണ് ദൗത്യം. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകർന്നു.
78 മിനിറ്റ് കൊണ്ട് ഇസ്രായേൽ പ്രതിരോധസേനയുടെ 200 പോർ വിമാനമാണ് ഇറാനിൽ പതിച്ചത്. തിരിച്ച് ഇസ്രായേലിലെ ജനവാസമേഖലയെ ലക്ഷ്യമിട്ടാണ് ഇറാൻ വ്യോമാക്രമണം നടത്തുന്നത്.
ഇറാന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലാണ് നിലവിലെ സാഹചര്യം. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ സൈനിക നീക്കങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.