പൊലീസ് വേഷത്തിൽ നിറഞ്ഞാടിയ അജു വർഗീസും ലാലും പ്രേക്ഷകരെ കയ്യിലെടുക്കാൻ വീണ്ടും എത്തുന്നു. മലയാളികളുടെ മനസ് കീഴടക്കിയ കേരള ക്രൈം ഫയൽസ് എന്ന വെബ്സീരിസിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. സീരിസിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ജൂൺ 20-ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. അതിഗംഭീര മേക്കിംഗോടുകൂടി പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുകയാണ് അജു വർഗീസും ലാലും. പുതിയൊരു കേസുമായി എത്തുന്ന ക്രൈം ഫയൽസിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ആദ്യ സീസണിലെ ഓരോ താരങ്ങളുടെയും പ്രകടനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. രണ്ടാം വരവ് അതിലും ഗംഭീരമായിരിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ഇത്തവണ അർജുൻ രാധാകൃഷ്ണൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസൺ2 സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ ഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് കേരള ക്രൈം ഫയൽസ് 2-ന്റെ രചന നിർവഹിച്ചിരിക്കുന്നത്.















