സുൽത്താൻ ബത്തേരി: വ്യാജ ഡോക്ടർ ചമഞ്ഞ് രോഗികളെ ചികിത്സിച്ച യുവാവ് പോലീസിന്റെ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര മുതുകാട് മൂലയിൽ വീട്ടിൽ ജോബിൻ ബാബുവിനെയാണ് (32) അറസ്റ്റ് ചെയ്തത്.
അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ 2021-22 കാലത്താണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. ഭാര്യയുടെ പേരിലുള്ള മെഡിക്കൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ ഫോട്ടോ മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. നഴ്‌സായിരുന്ന ജോബിൻ കൊവിഡ് സമയത്ത് ആശുപത്രിയിൽ ജോലിക്ക് കയറിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതോടെ പ്രതി സ്ഥലത്ത് നിന്നും മുങ്ങി. അമ്പലവയൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.















