ന്യൂഡൽഹി: ചെന്നൈയിൽ പാർട്ടി മീറ്റിംഗിനിടെ പൊതുവേദിയിൽ ക്ഷുഭിതനായി നടനും മക്കൾ നീതി മയ്യം(MNM) അധ്യക്ഷനുമായ കമൽഹാസൻ. ഒരുകൂട്ടം പ്രവർത്തകർ താരത്തിന് വാൾ സമ്മാനിക്കാൻ വേദിയിലേക്ക് തള്ളിക്കയറിയപ്പോഴാണ് സംഭവം. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് രംഗം ശാന്തമാക്കി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ വേദിയിലെത്തിയ ഒരുകൂട്ടം ആരാധകരിൽ നിന്നും നടൻ പുഞ്ചിരിച്ചുകൊണ്ട് വാൾ സ്വീകരിക്കുന്നത് കാണാം. എന്നാൽ ഇവർ വാൾ നൽകികൊണ്ട് കമൽഹാസനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ തിരക്ക് കൂട്ടിയതോടെയാണ് താരത്തിന്റെ ക്ഷമ നശിച്ചത്.
VIDEO | Chennai: Actor and MNM Chief Kamal Haasan (@ikamalhaasan) gets angry at man who gifts him a sword during party meeting.#KamalHaasan_MP
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/5H9KZXBoEn
— Press Trust of India (@PTI_News) June 14, 2025
ഇതോടെ നടന്റെ മുഖം ഗൗരവത്തിലാകുന്നതും ദേഷ്യത്തിൽ വാൾ താഴെ വെക്കാൻ നിർദേശിക്കുകയും ചെയ്തു. കമൽഹാസൻ അതൃപ്തി പ്രകടമാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആളുകളെ വേദിയിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു.















