ടെൽഅവീവ്: ഇസ്രയേലിന് നേരെ ആക്രമണം തുടർന്ന് ഇറാൻ. ഇസ്രായേലിൽ ഹൈപ്പർ സോണിക് മിസൈൽ ഉപയോഗിച്ച് ഇറാൻ വീണ്ടും ആക്രമണം നടത്തി. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ ഏഴ് പേർ മരിച്ചു. 2,00 ലധികം പേർക്ക് പരിക്കേറ്റു. 20 പേരുടെ നിലഗുരുതരമാണ്. 35 ഓളം പേരെ കാണാതായെന്നാണ് വിവരം. ഇസ്രയേലി മാദ്ധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ടെൽഅവീവിലും ജറുസലേമിലുമാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. ഇന്ന് ഇസ്രായേലിന്റെ പ്രധാന തുറമുഖനഗരമായ ഹായ്ഫയിൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്.
1,600 കിലോമീറ്റർ ദൂരം പ്രഹരശേഷിയുള്ള മിസൈലാണ് ഹൈപ്പർ സോണിക് മിസൈൽ. 2023-ൽ ഇറാൻ വികസിപ്പിച്ചെടുത്തതാണിത്. ഈ മിസൈൽ തങ്ങൾ ആദ്യമായി ഉപയോഗിച്ചിരിക്കുന്നുവെന്നാണ് ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.
ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റ എണ്ണപ്പാടം ഇസ്രയേൽ തകർത്തു. ഇറാന്റെ പ്രതിരോധകേന്ദ്രങ്ങൾ ആക്രമിച്ചു. യുദ്ധവിമാനകേന്ദ്രങ്ങൾ, ഗവേഷണ പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയും തകർത്തു.















