നൈജീരിയയിൽ വീണ്ടും കൃസ്ത്യൻ വംശഹത്യ വ്യാപകമാകുന്നു. നൈജീരിയയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബെനു സ്റ്റേറ്റിൽ, ‘ഫുലാനി’ ഇസ്ലാമിക ഭീകരർ നൂറോളം പേരെ കൊലപ്പെടുത്തി.
വെള്ളിയാഴ്ച വൈകി ആരംഭിച്ച കൂട്ടക്കുരുതി ശനിയാഴ്ച പുലർച്ചെ വരെ നീണ്ടു നിന്നുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, അക്രമികൾ പ്രദേശത്തെ മുഴുവൻ വീടുകളും അഗ്നിക്കിരയാക്കി. നിരവധി കുടുംബങ്ങളെ വീടുകൾക്കുള്ളിൽ പൂട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു. ഡസൻ കണക്കിന് ആളുകളെ കാണാതായിട്ടുണ്ട് .
ഫുലാനി ഇസ്ലാമിക ഭീകരർക്ക് വിദേശ ധനസഹായം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ നിന്ന് ആരംഭിക്കുന്ന ആഫ്രിക്കൻ ജിഹാദി ഗ്രൂപ്പായ മിഡിൽ ബെൽറ്റിന്റെ ഭാഗമായാണ് ഇവരുടെ പ്രവർത്തനം. ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപിയും ഇതേ ബെൽറ്റിന്റെ ഭാഗമാണ്.
മധ്യ നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹം ജിഹാദി ഗ്രൂപ്പുകളിൽ നിന്നും കടുത്ത ഭീഷണിയാണ് നേരിടുന്നത്. തദ്ദേശീയ ക്രിസ്ത്യൻ ജനതയെ ഇല്ലാതാക്കി ഫലഭൂയിഷ്ഠമായ പ്രദേശം പിടിച്ചെടുക്കാനാണ് ഇവരുടെ ശ്രമം കഴിഞ്ഞ ഒരു മാസത്തിനിടെ നൈജിരയായിൽ വിവിധ ഭാഗങ്ങളിൽ മതഭീകരർ നടത്തിയ ആക്രമണത്തിൽ 400 ഓളം ക്രൈസ്തവർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.















