കൊച്ചി: പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായെന്ന് പരാതി. പറവൂർ വാണിയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായൂർത്തിയാകാത്ത കുട്ടികളെയാണ് കാണാതായത്.
ഇന്ന് രാവിലെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്.















