ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയെ കീഴടക്കി ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) കിരീടം നേടിയപ്പോൾ, വികാരഭരിതനായി ഇതിഹാസ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. സ്വന്തം നാട്ടിൽ നിന്ന് ഫൈനൽ കണ്ട സ്റ്റെയ്ൻ ടീമിന്റെ വിജയ നിമിഷത്തിൽ സന്തോഷാശ്രുക്കൾ പൊഴിച്ചു.
പ്ലേയിങ് സ്ക്വാഡിന്റെ ഭാഗമല്ലെങ്കിലും ടീമിനോടുള്ള തന്റെ അതിരറ്റ സ്നേഹവും അഭിമാനവും സ്റ്റെയ്ൻ പ്രകടിപ്പിച്ചു. “എന്താണീ കാണുന്നത്? ഇത് അവിശ്വസനീയമാണ്, ഞാൻ വീട്ടിലാണ്, എന്റെ തൊപ്പി ഇവിടെയുണ്ട്. എനിക്ക് വളരെയധികം അഭിമാനമുണ്ട്.”കണ്ണുനീർ അടക്കി ഇടറിയ ശബ്ദത്തിൽ സ്റ്റെയ്ൻ പറഞ്ഞു. 2021 ൽ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച സ്റ്റെയ്ൻ, ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളിംഗ് പാരമ്പര്യത്തിന് അടിത്തറ പാകുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ്.
ആവേശകരമായ ഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കൻ ടീം ചരിത്ര വിജയം നേടി ലോക ടെസ്റ്റ് ചാമ്പ്യന്മാരായി.നാലാം ഇന്നിങ്സിൽ 282 വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ സെഞ്ച്വറി നേടിയ ഐഡൻ മാർക്ര(136)ത്തിന്റെയും ക്യാപ്റ്റൻ ടെംബ ബവുമയുടെയും (66) കൂട്ടുകെട്ട് വിജയത്തിലേക്ക് നയിച്ചു.
Tears of joy from #DaleSteyn 🥺
He witnessed the heartbreak, lived through the near-misses and now, he saw history being made as South Africa lifted their second ICC trophy after 27 years. 🏆🇿🇦#WTC25 #SouthAfrica #Champions pic.twitter.com/UYvSWJT4Zb
— Star Sports (@StarSportsIndia) June 15, 2025















