മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ലുതകർത്ത് പുറത്തേക്ക് ചാടി യുവാവ്. മാനന്തവാടി ദ്വാരകയിൽ വച്ചാണ് സംഭവം. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷനാണ് ബസിന്റെ ചില്ലുതകർത്ത് പുറത്തേക്ക് ചാടിയത്.
കോഴിക്കോട് നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. ചുണ്ടേൽ മുതൽ ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാർ പറയുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സ നൽകാനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.