ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുന്ന വിരുതനെ പൊലീസ് പിടികൂടി. ഡിപിഐ ജംഗ്ഷനിലെ (ജഗതി ) രജനി ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് കുറ്റികൾ മോഷ്ടിച്ച പ്രതി മ്യൂസിയം പൊലീസ് പിടിയിൽ. കരമന വില്ലേജിൽ സത്യൻ നഗറിൽ തളിയൽ ക്ഷേത്രത്തിന് സമീപം TC 50/1335 ൽ താമസം ചന്ദ്രകുമാർ മകൻ ശരവണൻ (35) ആണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്.മറിച്ചുവിറ്റ ഗ്യാസ് സിലിണ്ടറുകൾ പൊലീസ് കണ്ടെത്തി തിരിച്ചെടുത്തു. എസിപി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ, CI വിമൽ, SI മാരായ വിപിൻ,ഷിജു, cpo മാരയ രഞ്ജിത്, അനീഷ് ചന്ദ്രൻ, അനുകൃഷ്ണൻ, അനൂപ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത















