തിരുവനന്തപുരം: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നെല്ലായ് എസ്. മുത്തു (70)വിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പുസ്തകങ്ങളുടെ വിവർത്തകൻ എന്ന നിലയിൽ പ്രശസ്തനാണ് അദ്ദേഹം.
തിരുനെൽവേലിയിലെ നെല്ലായ് സ്വദേശിയായ അദ്ദേഹം പാങ്ങപ്പാറയിലാണ് താമസം . കുറച്ചു ദിവസമായി അദ്ദേഹം വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു. സഹായിയായ രാജൻ നിരവധി തവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോൾ അബോധാവസ്ഥയിൽ നിലത്ത് വീണുകിടക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശാസ്ത്രം മുതൽ ബാലസാഹിത്യം വരെയുള്ള വിഷയങ്ങളിൽ നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മരതകം ആണ് ഭാര്യ. എം. ബാലസുബ്രഹ്‌മണ്യൻ, എം. കലൈ വാണി എന്നിവർ മക്കളാണ്.
Leave a Comment