തിരുവനന്തപുരം: ശംഖുമുഖത്തെ കടൽത്തീരം കടലെടുത്ത് തകർന്നിട്ടും, കോർപ്പറേഷന്റെ അധികാര പരിധിയിലുള്ള ശ്രീ പദ്മനാഭ സ്വാമിയുടെ ശംഖ്മുഖത്തെ ആറാട്ട് മണ്ഡപം ഭീക്ഷണി നേരിട്ടിട്ടും നഗരസഭ നോക്കുകുത്തിയെ പോലെ പെരുമാറുന്നുവെന്ന് കരമന ജയൻ ആരോപിച്ചു.
ഇതേ ആറാട്ട് മണ്ഡപത്തിൽ മാംസം വിളമ്പാൻ കാണിച്ച ശുഷ്കാന്തി പക്ഷെ ആറാട്ട് മണ്ഡപം സംരക്ഷിക്കുന്ന കാര്യത്തിൽ കോർപ്പറേഷന് ഇല്ല എന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്.
തക്കലയിൽ നിന്ന് 16 കിലോമീറ്റർ മാറി തമിഴ്നാട് സർക്കാർ മുട്ടം എന്ന കടൽ തീരത്ത് ചെയ്തത് പോലെ പുതിയ തീരം നിർമ്മിച്ച് ആറാട്ട് മണ്ഡപം സംരക്ഷിക്കണമെന്ന് കരമന ജയൻ ആവശ്യപ്പെട്ടു.















