പത്തനംതിട്ട: നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. മെഴുവേലി സ്വദേശിനി അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധയിൽ അയൽവാസിയുടെ പുരയിടത്തിൽ നിന്നും മൃതദേഹം കണ്ടെത്തി.
അവിവാഹിതയായ 21 കാരിയാണ് കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിൽ വച്ച് പ്രസവിച്ചതിന് പിന്നാലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രസവത്തിലാണോ കുഞ്ഞ് മരണപ്പെട്ടതെന്ന് വ്യക്തമല്ല. ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോന്നി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.















