സാമന്ത റൂത്ത് പ്രഭു ആദ്യമായി നായികയായി അരങ്ങേറിയ ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യേ മായ ചേസവേ. താരത്തിന്റെ മുൻ ഭർത്താവ് നാഗ ചൈതന്യയായിരുന്നു നായകൻ. തമിഴ് ചിത്രമായ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു യേ മായ ചേസവേ. 2010-ൽ റിലീസായ ചിത്രം 15 വർഷത്തിന് ശേഷം വീണ്ടും തിയേറ്ററിലെത്തുകയാണ്. ജൂലൈ 18-നാണ് ചിത്രം റി റിലീസ് ചെയ്യുന്നത്.
സാമന്തയും നാഗ ചൈതന്യയും സിനിമയുടെ പ്രൊമോഷന് വീണ്ടും ഒരുമിച്ച് എത്തിയേക്കുമെന്ന് ഒരു അഭ്യൂഹം പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത് അപ്പാടെ തള്ളി രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് നടി.
“ഇല്ല, ഞാൻ ആർക്കൊപ്പം യേ മായ ചേസവേ പ്രൊമോട്ട് ചെയ്യുന്നില്ല. സത്യത്തിൽ ഞാൻ ആ സിനിമയേ പ്രൊമോട്ട് ചെയ്യുന്നില്ല. എവിടുന്നാണ് ഈ കഥകൾ വരുന്നതെന്ന് അറിയില്ല. ചിലപ്പോൾ നായികയെയും നായകനെയും ഒരുമിച്ച് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ പ്രേക്ഷകരുടെ കാഴ്ചപാടിലൂടെ ഒരാൾക്ക് ജീവിക്കാനാകില്ലല്ലോ”!— സാമന്ത പറഞ്ഞു.
ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സാമന്തയും നാഗചൈതന്യയും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നകുന്നതും. 2017-ൽ ഇവർ വിവാഹിതരായെങ്കിലും നാലുവർഷത്തിന് ശേഷം വേർപിരിഞ്ഞു.















