ക്യാമറയ്‌ക്ക് മുന്നിൽ പോസ് ചെയ്യാൻ ശ്രമിക്കന്നതിനിടെ അടിതെറ്റി വീണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സൈക്കിളിൽ നിന്ന് ഇറങ്ങി ക്യാമറയ്‌ക്ക് പോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ശിവകുമാർ ബാലൻസ് തെറ്റി വീണത്. പെഡലിൽ നിന്ന് കാൽ ഉയർത്തി ഇറങ്ങി സൈക്കിൾ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.
ഇലക്ട്രിക് സൈക്കിൾ പെട്ടെന്ന് മുന്നോട്ട് പോവുകയും മന്ത്രി പടിയിൽ വീഴുകയുമായിരുന്നു. അനുയായികൾ ഉടനെ പിടിച്ച് എഴുന്നേൽപ്പിച്ചെങ്കിലും വീഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ഉപമുഖ്യമന്ത്രി പല മീമുകളിലും ഇടംപിടിക്കുകയും ചെയ്തു.
അധികാരത്തിന്റെ ഇടനാഴികളിൽ ഞാൻ സൈക്കിൾ തിരഞ്ഞെടുത്തു. കാരണം പുരോഗതിക്ക് എപ്പോഴും കുതിരശക്തി വേണമെന്നില്ല. ജനങ്ങളുടെ ശക്തി മാത്രം. എന്ന് കുറിച്ചുകൊണ്ട് ഒരു ചിത്രം ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. വിധാന സൗദയിൽ സൈക്കിൾ ചവിട്ടുന്നതായിരുന്നു പടം.
In the corridors of power, I chose a cycle – because progress doesn’t always need horsepower, just people power.
📍Vidhana Soudha, Bengaluru pic.twitter.com/lh8KAPcEyD
— DK Shivakumar (@DKShivakumar) June 17, 2025
DK ShivaKumar sir, legend! pic.twitter.com/QLfQhoUGnO
— Keh Ke Peheno (@coolfunnytshirt) June 17, 2025















