ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ എ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു.
ഇടനെഞ്ചിലെ മോഹവുമായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ഗായകൻ കെ.എസ്. ഹരിശങ്കറും പുതുമുഖ ഗായിക ശ്രീജാ ദിനേശുമാണ്.
മലയാള സിനിമയിൽ ഒരു പിടി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ബേണി ഇഗ്നേഷ്യസ് – കൂടുകെട്ടിലെ ബേണിയും, മകൻ ടാൻസനുമാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പിതാവും പുത്രനും ഒന്നിച്ച് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
ഹസീനാ എസ്. കാനമാണ് ഗാനം രചിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ദിൽന രാമകൃഷ്ണനുമാണ് അഭിനേതാക്കൾ. ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളർ ജോബ് ആഗ്രഹിക്കാതെ സാധാരണക്കാരനായ ഓട്ടോറിഷ തൊഴിലാളിയായി ജീവിക്കുന്ന ഒരു യുവാവിന്റെ കഥയാണ് മലബാറിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.
മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ,നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ,സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.കോ-പ്രൊഡ്യൂസേർസ് – സൂര്യ എന്ന്.സുഭാഷ്, ജോബിൻ വർഗീസ്
തിരക്കഥ -സനു അശോക്. കൈതപ്രമാണ് മറ്റൊരു ഗാന രചയിതാവ്. ഛായാഗ്രഹണം – പവി.കെ. പവൻ ‘എഡിറ്റിംഗ് – ജിതിൻ,കലാസംവിധാനം – ബോബൻ.മേക്കപ്പ് – സനൂപ് രാജ്.















